കാലാവസ്ഥാ വ്യതിയാനം: അവികസിത രാജ്യങ്ങളെ ഇന്ത്യ സഹായിക്കും
Monday, November 30, 2015 11:26 PM IST
വാലെറ്റ(മാള്‍ട്ട): മനുഷ്യജീവനു ദോഷകരമായ വാതകങ്ങളെ ചെറുക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനുമായി യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യ അവികസിത രാജ്യങ്ങളെ സഹായിക്കും. കോമണ്‍വെല്‍ത്തിലെ ഇത്തരം രാജ്യങ്ങള്‍ക്കു 25 ലക്ഷം ഡോളര്‍(15,50,00,000 രൂപ) ഇന്ത്യ നല്‍കും. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയിലെ രണ്ടാംദിനമാണു പ്രഖ്യാപനമുണ്ടായത്.

ഇന്നു പാരീസില്‍ ആരംഭിക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനു മുന്നോടിയായി ഏതാനും രാജ്യങ്ങളും ഇത്തരത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുപ്പതോളം രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണു ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചെറുരാജ്യങ്ങളില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള ട്രേഡ് ഫിനാന്‍സിംഗ് ഫണ്ടും നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.