യുവാവിന്റെ മരണം: ബ്രിട്ടീഷ് മന്ത്രി രാജിവച്ചു
യുവാവിന്റെ മരണം: ബ്രിട്ടീഷ് മന്ത്രി രാജിവച്ചു
Sunday, November 29, 2015 11:04 PM IST
ലണ്ടന്‍: ബ്രിട്ടീഷ് മന്ത്രിസഭയില്‍നിന്ന് അന്താരാഷ്ട്ര വികസനമന്ത്രി ഗ്രാന്റ് ഷാപ്സ് രാജിവച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായിരുന്നപ്പോള്‍ ഷാപ്സിന്റെ സഹായി പാര്‍ട്ടിയുടെ ഒരു യുവ വോളന്റിയറെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ചതുമായി ബന്ധപ്പെട്ടാണു രാജി. ഭീഷണിയെപ്പറ്റി ഷാപ്സിന് അറിവുണ്ടായിരുന്നെന്ന രേഖ പുറത്തുവന്നതിനെത്തുടര്‍ന്നാണിത്. എലിയറ്റ് ജോണ്‍സണ്‍ എന്ന 21 കാരന്‍ സെപ്റ്റംബര്‍ 15നു റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടിരുന്നു. ഇയാള്‍ പാര്‍ട്ടിക്കുവേണ്ടി ബ്ളോഗ് ചെയ്തിരുന്നയാളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.