വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം
വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം
Sunday, November 29, 2015 11:02 PM IST
ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം. ഇവരുടെ വീടിനു ബോംബെറിയുകയും കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ബോംബ് മുറ്റത്തു വീണു പൊട്ടിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. എന്നാല്‍, കാര്‍ കത്തിനശിച്ചു.

വടക്കന്‍ അയര്‍ലന്‍ഡിലെ ഒരു ചെറുപട്ടണത്തില്‍ നടന്ന സംഭവം വംശീയാക്രമണമായാണു പോലീസ് കണക്കാക്കുന്നത്. കൌണ്ടി അന്‍ട്രിമിലെ കാര്‍ഡിയാക് നേഴ്സായ സുബി ഫിലിപ്പിന്റെ വാഹ നമാണു രാത്രി ആരോ തീവച്ചു നശിപ്പിച്ചത്. ഇവര്‍ ഇവിടെ കഴിഞ്ഞ പത്തു വര്‍ഷമായി താമസിച്ചുവരികയാണ്. അന്‍ട്രിം ഏരിയ ഹോസ്പിറ്റലിലെ നഴ്സായ സുബിയുടെ ഭര്‍ത്താവ്, പിതാവിന്റെ മൃതസംസ്കാരത്തിനായി നാട്ടില്‍ പോയപ്പോഴാണു സംഭവം. രണ്ടു കുട്ടികളുമായി താമസിക്കുന്ന താന്‍ ഭയന്നുപോയെന്നും തക്കസമയത്ത് അയല്‍ക്കാര്‍ രക്ഷയ്ക്കെത്തിയെന്നും സുബി മാധ്യമങ്ങളോടു പ്രതികരിച്ചു. വീടിനും ജനാലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


അതേസമയം, ഇവര്‍ക്കു പുതിയ കാര്‍ വാങ്ങിക്കൊടുക്കാന്‍ പ്രദേശത്തെ കൌണ്‍സിലറുടെ നേതൃത്വത്തില്‍ അയല്‍ക്കാര്‍ ഓണ്‍ലൈന്‍ പിരിവ് നടത്തി അയ്യായിരം പൌണ്ട് (അഞ്ചു ലക്ഷം രൂപ) ശേഖരിച്ചി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.