മാലി യുഎന്‍ ക്യാമ്പില്‍ തീവ്രവാദി ആക്രമണം
Sunday, November 29, 2015 11:06 PM IST
ബാമക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ ബേസ് ക്യാമ്പിലുണ്ടായ റോക്കറ്റാക്രമണത്തില്‍ മൂന്നു മരണം. 20ലേറെ പേര്‍ക്കു പരിക്കേറ്റു. ഗിനിയയില്‍നിന്നുള്ള സമാധാന സേനാംഗങ്ങളാണ് മരിച്ചവരില്‍ രണ്ടുപേര്‍. ആക്രമണത്തിനു പിന്നില്‍ ഏതു തീവ്രവാദി ഗ്രൂപ്പാണെന്നു വ്യക്തമല്ല. ഈ മാസം 20നു തലസ്ഥാനത്തെ അമേരിക്കന്‍ ഹോട്ടലില്‍ 19 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനുശേഷം രാജ്യത്തു നടക്കുന്ന വലിയ ആക്രമണമാണിത്. ഇസ്ലാമിക് തീവ്രവാദികള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് മാലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.