നൈജീരിയയില്‍ ചാവേര്‍ ആക്രമണം: 21 പേര്‍ മരിച്ചു
Saturday, November 28, 2015 11:38 PM IST
ദകാസോയെ: നൈജീരിയയില്‍ ഘോഷയാത്രയ്ക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഉത്തര നൈജീരിയയിലെ കനോയിലാണ് സംഭവം. ഇന്നലെ സംഘടിപ്പിച്ച ഷിയ മുസ്ലിം ഘോഷയാത്രയിലേക്കാണു ചാവേറുകള്‍ നുഴഞ്ഞുകയറി പൊട്ടിത്തെറിച്ചതെന്നു നൈജീരിയന്‍ ഇസ്ലാമിക് മൂവ്മെന്റ് വക്താവ് മുഹമ്മദ് ടൂറി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.