ട്രിപ്പോളിയില്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
Wednesday, November 25, 2015 11:36 PM IST
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ പ്രാന്തത്തിലെ ചെക്കുപോസ്റില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചു ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ട്രിപ്പോളി-മിസ്റാത്ത റോഡില്‍ ഖോംസിനു സമീപമുള്ള ചെക്കുപോസ്റിലാണു സ്ഫോടനം നടന്നത്. ട്രിപ്പോളിയില്‍ ഭരണം നടത്തുന്ന റിബല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിനിരയായത്. അന്തര്‍ദേശീയ അംഗീകാരമുള്ള ലിബിയന്‍ സര്‍ക്കാരും പാര്‍ലമെന്റും കിഴക്കന്‍ ലിബിയ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.