താക്സിന്‍ ഷിനവത്രയ്ക്ക് അറസ്റ് വാറന്റ്
Tuesday, October 13, 2015 12:24 AM IST
ബാങ്കോക്ക്: സൈനിക അട്ടിമറിയില്‍ പുറത്തായ മുന്‍ പ്രധാനമന്ത്രി താക്സിന്‍ ഷിനവത്രയ്ക്ക് തായ് കോടതി അറസ്റ് വാറന്റയച്ചു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനാണു വാറന്റ് അയച്ചത്.

സൈന്യം പുറത്താക്കിയ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയുടെ സഹോദരനായ താക്സിന്‍ ദുബായിയിലാണു താമസം. യിംഗ്്ലക്കിനെ പുറത്താക്കാന്‍ സൈന്യം ഗൂഢാലോചന നടത്തിയെന്ന് ഒരു ദക്ഷിണ കൊറിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ താക്സിന്‍ ആരോപിച്ചു.


ഇതിന്റെ പേരിലാണ് അദ്ദേഹത്തിന് എതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. നേരത്തെ അഴിമതിക്കേസിലും താക്സിനെ ശിക്ഷിച്ചിരുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ സാധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.