മുല്ലാ ഉമറിന്റെ അപൂര്‍വ ചിത്രം പുറത്തുവിട്ടു
മുല്ലാ ഉമറിന്റെ അപൂര്‍വ ചിത്രം പുറത്തുവിട്ടു
Tuesday, October 13, 2015 12:23 AM IST
കാബൂള്‍: അന്തരിച്ച താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ അപൂര്‍വ ചിത്രം താലിബാന്‍ പുറത്തുവിട്ടു. കാണ്ഡഹാറില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിത്രമാണിത്. 1960ല്‍ ജനിച്ച ഉമറിന്1980കളില്‍ അധിനിവേശ സോവ്യറ്റ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വലതുകണ്ണിനു പരിക്കേറ്റു.

1996ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചപ്പോള്‍ മുല്ലാ ഉമറായിരുന്നു നേതാവ്. യുഎസ് ആക്രമണത്തെത്തുടര്‍ന്ന് 2001ല്‍ പലായനം ചെയ്ത ഉമര്‍ രണ്ടുവര്‍ഷംമുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ രോഗബാധിതനായി മരിച്ചു. മരണവിവരം ഏറെക്കാലം താലിബാന്‍ മറച്ചുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.