മിശിഹാ സത്യത്തിന്റെയും ജ്ഞാനത്തിന്റെയും പൂര്‍ണത: കര്‍ദിനാള്‍ സാന്ദ്രി
മിശിഹാ സത്യത്തിന്റെയും ജ്ഞാനത്തിന്റെയും പൂര്‍ണത: കര്‍ദിനാള്‍ സാന്ദ്രി
Tuesday, October 13, 2015 12:20 AM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: മിശിഹായാണു സത്യത്തിന്റെയും ജ്ഞാനത്തി ന്റെയും പൂര്‍ണതയെന്നു പൌ രസ്ത്യ തിരുസംഘത്തിന്റെ അധ്യ ക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്ദ്രി. റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന സീറോ മലബാര്‍, സീറോ മലങ്കര സഭകളില്‍പ്പെട്ട വൈദികര്‍ താമസിക്കുന്ന ഡമഷീനോ കോളജിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാ ടനത്തോടനുബന്ധിച്ചു വിശുദ്ധ കു ര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിശിഹാ യോട് സ്നേഹം ഉണ്െടങ്കില്‍ മാ ത്രമേ ജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു. തങ്ങളുടെ അജപാലനശുശ്രൂഷ യില്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ത്യാഗപൂര്‍വം നന്മചെയ്യാന്‍ വൈദികര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദികനായി അഭിഷിക്തനാകുന്നതു ദൈവജനത്തിനുവേണ്ടിയാണെന്നും മാമ്മോദീസാ മുതല്‍ സ്വാ ഭാവിക മരണം വരെ സഭാമക്കളെ ശുശ്രൂഷിക്കാന്‍ വൈദികര്‍ക്കു ക ടമയുണ്െടന്നും ഉദ്ഘാടനയോ ഗത്തില്‍ സീറോമലബാര്‍ സഭ മേ ജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാര്‍പാപ്പമാര്‍ക്കു പൌരസ്ത്യ സഭകളോടുള്ള സ്നേഹത്തിന്റെ തെളിവാണു ഡമഷീനോ കോളജെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുറിയാനി സഭകളുടെ പൈതൃകവും ആധ്യാത്മികതയും സാര്‍വത്രികസഭയുടെയും മനുഷ്യവംശത്തിന്റെയും സ്വന്തമാണെന്നു സമ്മേളനത്തില്‍ പ്രസംഗിച്ച സീറോ——മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വിശുദ്ധിയും ബുദ്ധിയുമുള്ള വൈദികരാണ് സഭയുടെ സമ്പത്തെന്നും അവരുടെ ആധ്യാത്മിക, ബൌദ്ധിക ഉന്നമനത്തിനു സഭ വളരെ പ്രാധാന്യം നല്‍കുന്നുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പൌരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് സിറിള്‍ വാസില്‍, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഒ.സി.ഡി. സുപ്പീരിയര്‍ ജനറല്‍ ഫാ. സവേരിയോ കനിസ്ട്ര ഒസിഡി, ഹെര്‍മാനാസ് ഡൊമനിക്കാസ് ഡെ ബെത്താനിയാ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലൂത്സ് നൂറി, ഫാ. മാനുനല്‍ നിന്‍, മോണ്‍. പോള്‍ പള്ളത്ത്, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. വര്‍ഗീസ് കൊച്ചുതറ ഒസിഡി, ഫാ. മക്ക്ലിന്‍ കമ്മിംഗ്സ്, ഫാ. ഫ്ളാവിയോ പാച്ചേ, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. തോമസ് കള്ളിക്കാട്, ഫാ. ജയിംസ് ആലക്കുഴി ഒസിഡി. തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയിലും ഉദ്ഘാടനസമ്മേളനത്തിലും പങ്കുചേര്‍ന്നു.

പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയുടെ കാലത്ത് 1940 ഡിസംബര്‍ നാലിനാണ് ജോണ്‍ ഡമഷീനോ ഇന്‍സ്റിറ്റൂട്ട് ആരംഭിച്ചത്. 1940 മുതല്‍ 1949 വരെ റൂസിക്കിമിലും 1949 മുതല്‍ 1993 വരെ ജനിക്കോളെയിലുള്ള പീയോ റോമാനോയിലും 1993 മു തല്‍ 2015 വരെ വിയാ കാര്‍ലോ ഇമാനുവേലിലുമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. 75-ാം വാര്‍ഷികത്തിലാണ് വിയാ ബോച്ചയായില്‍ കോളജോ ഡമഷീനോയ്ക്ക് പുതിയ ആസ്ഥാന മന്ദിരം ലഭിച്ചത്. 32 രാജ്യങ്ങളില്‍ നിന്നായി 897 വൈ ദികര്‍ ഈ സ്ഥാപനത്തില്‍ താ മസിച്ചു റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി യിട്ടുണ്ട്. അതില്‍ 71 വൈദികര്‍ പി ന്നീട് മെത്രാന്‍മാരായി. 1940 മുതല്‍ 1974വരെ ഈശോ സഭാ വൈദിക ര്‍ക്കും അതിനു ശേഷം കര്‍മ്മ ലീത്താ സഭാ വൈദികര്‍ക്കുമാണ് (ഒ.സി.ഡി.) ഈ സ്ഥാപനത്തിന്റെ മേല്‍ നോട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.