നേപ്പാളില്‍ എട്ടംഗ കാബിനറ്റ്
നേപ്പാളില്‍ എട്ടംഗ കാബിനറ്റ്
Tuesday, October 13, 2015 12:11 AM IST
കാഠ്മണ്ഡു: രണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രിമാരും അഞ്ച് മന്ത്രിമാരും ഉള്‍പ്പെടെ എട്ടംഗ കാബിനറ്റിനു നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രൂപം നല്‍കി. 38-ാം പ്രധാനമന്ത്രിയായി ശര്‍മ ഒലി ഇന്നലെ പ്രസിഡന്റ് രാം ബരാന്‍ യാദവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഡെപ്യൂട്ടി പ്രധാനമന്ത്രി ഗഛദാറിന് മാധേശികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. നേപ്പാളിലെ പുതിയ ഭരണഘടനയെ എതിര്‍ക്കുന്ന വിഭാഗമാണ് ഇന്ത്യന്‍ വംശജരായ മാധേശികള്‍. മധേശികളുടെ മറ്റു നാലു പാര്‍ട്ടികള്‍ കൊയ്രാള അനുകൂലികളാണ്. രണ്ടാമത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രി കമല്‍ താപ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിക്കാരനാണ്.


മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ സുശീ ല്‍ കുമാര്‍ കൊയ്രാളയെ പരാജയപ്പെടുത്തിയാണ് പ്രമുഖ കമ്യൂണിസ്റ് നേതാവായ ഒലി(63) പ്രധാ നമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.