മനുഷ്യക്കടത്ത്: സ്പെയിനില്‍ 89 പേര്‍ അറസ്റില്‍
Sunday, October 11, 2015 11:28 PM IST
മാഡ്രിഡ്: ചൈനക്കാരെ ബ്രിട്ടനും അയര്‍ലന്‍ഡും കാനഡയും യുഎസും ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് അനധികൃതമായി എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളെന്നു സംശയിക്കുന്ന 89 പേരെ സ്പാനിഷ് പോലീസ് അറസ്റ് ചെയ്തു. ചൈന ക്കാരും പാക്കിസ്ഥാന്‍കാരുമാണ് അറസ്റിലായത്.

സ്പെയിനിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് താമസിച്ചാണ് വ്യാജരേഖകള്‍ ചമച്ച് ഇവര്‍ ആളുകളെ കടത്തിയിരുന്നത്. ഒരാളില്‍ നിന്ന് 22,700 യുഎസ് ഡോളര്‍ വരെ സംഘം ഈടാക്കിയിരുന്നു. ഇതില്‍ പകുതി പണം സ്വരാജ്യത്തുവച്ചും അവശേഷിച്ച പണം കുടിയേറാന്‍ ലക്ഷ്യമിടുന്ന രാജ്യത്ത് എത്തിയശേഷവും നല്കണമെന്നായിരുന്നു സംഘത്തിന്റെ കരാര്‍.


ചൈന, ദക്ഷിണകൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വ്യാജപാസ്പോര്‍ട്ടുമായി നിരവധി പേര്‍ സ്പാനിഷ് വിമാനത്താവളങ്ങളില്‍ പിടിയിലായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിദേശസംഘം പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.