ഖുണ്ടൂസ് ആശുപത്രി ആക്രമണം: അന്വേഷണസംഘത്തെ നിയോഗിച്ചു
Sunday, October 11, 2015 11:28 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് ആശുപത്രിയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് അഷ്റഫ് ഗാ നി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേശീയരഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍തലവന്‍ അമറുള്ള സലേഹിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഉടന്‍ സ്ഥലത്തെത്തുമെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പ്രസിഡന്റിനു സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ കരസേനയുടെ ആവശ്യപ്രകാരമായിരു ന്നു വ്യോമാക്രമണം. ഇതു ല ക്ഷ്യം തെറ്റി ആശുപത്രിക്കു നേരേ ആവുകയായിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയുടെ തലവന്‍ ജനറല്‍ ജോണ്‍. എഫ്. കാംപല്‍ പറഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആക്രമണത്തില്‍ ആശുപത്രിയുടെ പ്രധാനകെട്ടിടം ഉള്‍പ്പെടെയാണ് തകര്‍ന്നത്.


12 ജീവനക്കാരും പത്ത് രോഗികളുമാണു കൊല്ലപ്പെട്ടതെന്ന് ആശുപത്രി നടത്തുന്ന മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് എന്ന സംഘടന(എംഎസ്എഫ്) പറ ഞ്ഞു. മരിച്ചവരെല്ലാം അഫ്ഗാന്‍ പൌരന്മാരാണ്. ഖുണ്ടൂസ് പിടിച്ച താലിബാന്‍കാരെ തുരത്തുന്നതിനാണ് അഫ്ഗാന്‍ സൈന്യം വ്യോമാക്രമണത്തിന് സഹായം അഭ്യര്‍ഥിച്ചത്. വെള്ളിയാഴ്ച എംഎസ്എഫ് പ്രവര്‍ത്തകരുമായി അഷ്റഫ് ഗനി കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്നദ്ധസേവനം നടത്തുന്ന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സേനാതലവന്മാരോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.