യുഎസിനെതിരേ യുദ്ധത്തിനു തയാറെന്ന് ഉത്തരകൊറിയ
യുഎസിനെതിരേ യുദ്ധത്തിനു തയാറെന്ന് ഉത്തരകൊറിയ
Sunday, October 11, 2015 11:26 PM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 70- ാം പിറന്നാള്‍ പടുകൂറ്റന്‍ സൈനികപരേഡോ ടെ ആഘോഷിച്ചു. അമേരിക്ക തുടങ്ങിവച്ച ഏതു യുദ്ധത്തിനെതിരേ പോരാടാനും രാജ്യം സന്നദ്ധമാണെന്ന് സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് പാര്‍ട്ടി നേതാവും ഉത്തരകൊറിയന്‍ ഏകാധിപതിയുമായ കിം ജോംഗ് ഉന്‍ പ്രഖ്യാപിച്ചു.

കിം സുംഗ് ചത്വരത്തില്‍ ആകാശനീല നിറത്തിലുള്ള യൂണിഫോമില്‍ പതിനായിരക്കണക്കിന് സൈനികരാണ് പരേഡിനായി അണിനിരന്നത്. രാജ്യത്ത് വര്‍ക്കേഴ്സ് പാര്‍ട്ടി അധികാരം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു കിം.

ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ലി യുംഗ്ഷാനും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. മുമ്പു പലപ്പോഴും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടുണ്െടങ്കിലും ഇത്രയും ശക്തമായ നിലപാട് ഇതാദ്യമാണ്.


ചൈനീസ് നേതാവിനോടു കുശലംപറഞ്ഞും തമാശ പങ്കുവച്ചുമാണ് കിം വേദിയില്‍ സമയം ചെലവഴിച്ചത്. മുതിര്‍ന്ന സൈനികരുമായി സംസാരിക്കുന്നതും കാണാമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഏതു നിമിഷവും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ആയുധവത്കരണമെന്ന് കിം പറഞ്ഞു. കിം പ്രസംഗിച്ച ശേഷം വന്‍ സൈനിക അഭ്യാസവും അരങ്ങേറി.

അതിനിടെ അമേരിക്കയ്ക്കെതിരേ ഉത്തരകൊറിയ അണ്വായു ധം പ്രയോഗിക്കാന്‍ സാധ്യതയുണ്െടന്നു വിശ്വസിക്കുന്നതായി യുഎസ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.