തുര്‍ക്കിയില്‍ സമാധാനറാലിക്കു നേരേ ഭീകരാക്രമണം; 86 മരണം
തുര്‍ക്കിയില്‍ സമാധാനറാലിക്കു നേരേ ഭീകരാക്രമണം; 86 മരണം
Sunday, October 11, 2015 11:26 PM IST
അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ റെയില്‍വേ സ്റേഷനു മുന്നില്‍ ശനിയാഴ്ച സമാധാന റാലിക്കിടെ നടന്ന ഇരട്ടസ്ഫോടനത്തില്‍ 86 പേര്‍ മരിച്ചു. 186 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടതുപക്ഷവും കുര്‍ദ് അനുകൂലികളും ഉള്‍പ്പെടെ സംയുക്തമുന്നണി നടത്തിയസമാധാനറാലിയാണ് ചോരപ്പുഴയില്‍ കലാശിച്ചത്.

തീവ്രവാദിയാക്രമണമാണെന്ന് തുര്‍ക്കി സ്ഥിരീകരിച്ചു. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കുര്‍ദ് അനുകൂല നിലപാട് ഉള്ള എച്ച്ഡിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് റാലിയില്‍ പങ്കെടുത്തത്. കുര്‍ദ് വിമതരായ പികെകെയും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നായിരുന്നു റാലിയില്‍ പങ്കെടുത്തവരുടെ ആവശ്യം.

ആദ്യം വലിയ സ്ഫോടനവും പിന്നാലെ ചെറുസ്ഫോടനങ്ങളും അരങ്ങേറുകയായിരുന്നു. മൃതദേഹ ങ്ങളും പ്ളക്കാര്‍ഡുകളും തെരുവില്‍ ചിതറിക്കിടക്കുന്ന നിലയിലാണെന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ നേതാക്കളെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചതെന്ന് സംശയിക്കുന്നതായി എച്ച്ഡിപി നേതൃത്വം സംശയം പ്രകടിപ്പിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് നഗരത്തിലെ ജനജീവിതം ദുസ്സഹമായ അവസ്ഥയിലാ ണ്.


സമാധാനം വിളംബരം ചെയ്യാന്‍ ഒത്തുകൂടിയ ഒരു സംഘമാണ് ആക്രമണത്തിനിരയായത്. ഇത് ഭയം ഇരട്ടിപ്പിക്കുകയാണെന്നും ദൃക്സാക്ഷി മാധ്യമങ്ങളോടു പ്രതികരിച്ചു.

സമാധാനറാലിക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ആകാശത്തേക്കു വെടിയുതിര്‍ക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേ നടന്ന ആക്രമണത്തെ പ്രസിഡന്റ് ത്വയിപ് എര്‍ദോഗന്‍ ശക്തമായി അപല പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും നേരേയുള്ള കടന്നാക്രമണമാണിത് -അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.