നേപ്പാള്‍ പ്രധാനമന്ത്രിയെ നാളെ തെരഞ്ഞെടുക്കും
Saturday, October 10, 2015 11:42 PM IST
കാഠ്മണ്ഡു : നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി തെരഞ്ഞെടുക്കാന്‍ പ്രസിഡന്റ് രാം ബരന്‍ യാദവ് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച വോട്ടെടുപ്പു നടത്തുമെന്നു സ്പീക്കര്‍ സുഭാഷ് നംബാഗ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു വോട്ടെടുപ്പു വേണ്ടിവരുന്നത്.പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നു സമര്‍പ്പിക്കണം. പുതിയഭരണഘടന പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു നിലവിലുള്ള പ്രധാനമന്ത്രി സുശീല്‍ കൊയ്രാള രാജിവച്ചതിനാലാണു പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.