മൂന്ന് അസീറിയന്‍ ക്രൈസ്തവരെ ഐഎസ് വെടിവച്ചുകൊന്നു
Friday, October 9, 2015 12:21 AM IST
ബെയ്റൂട്ട്: കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയ 200ല്‍ അധികം അസീറിയന്‍ ക്രൈസ്തവരില്‍ മൂന്നു പേരെ സിറിയയിലെ ഐഎസ് ഭീകരര്‍ വെടിവച്ചുകൊന്നു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ബാക്കിയുള്ളവരെയും വധിക്കുമെന്നു ഭീഷണി മുഴക്കിയിട്ടുണ്ട്.

വടക്കു കിഴക്കന്‍ സിറിയയിലെ ഖാബൂര്‍ നദീ തീരത്തെ ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്ത ഐഎസ് ആകെ 253 പേരെ പിടികൂടിയിരുന്നു. പ്രായമായവരെ പലഘട്ടങ്ങളിലായി വിട്ടയച്ചു.


ഇനി 202 പേര്‍ കസ്റഡിയിലുണ്ട്. ഓരോരുത്തര്‍ക്കും ഒരു ലക്ഷം ഡോളര്‍വീതമാണു മോചനദ്രവ്യം ചോദിക്കുന്നത്. മൂന്ന് അസീറിയന്‍ ക്രൈസ്തവരെ കഴിഞ്ഞമാസമാണു വധിച്ചതെങ്കിലും അതിന്റെ വീഡിയോ കഴിഞ്ഞദിവസമാണു പുറത്തുവിട്ടത്. ഓറഞ്ച് സ്യൂട്ടു ധരിച്ച ബന്ദികളെ വീഡിയോയില്‍ കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.