ബിന്‍ലാദന്‍ വധം: നേവി സീലിന് ഐഎസിന്റെ ഭീഷണി
Thursday, October 8, 2015 12:19 AM IST
വാഷിംഗ്ടണ്‍: ഉസാമ ബിന്‍ ലാദനെതിരേ ആദ്യ വെടിയുതിര്‍ത്തെന്ന് അവകാശപ്പെട്ട യുഎസ് നേവി സീല്‍ റോബ് ഒനീലിന് ഐഎസിന്റെ വധഭീഷണി. ട്വിറ്റര്‍ സന്ദേശത്തിലാണ് ഐഎസ് അനുഭാവികള്‍ ഒനീലിന് എതിരേ ഭീഷണി മുഴക്കിയത്.

2011 മേയിലാണ് പാക്കിസ്ഥാനിലെ അബോട്ടാബാദിലെ ബംഗ്ളാവില്‍ കടന്നു ചെന്ന യുഎസ് നേവി സീലുകള്‍ ബിന്‍ ലാദനെ വകവരുത്തിയത്. താനാണ് ആദ്യം വെടിവച്ചതെന്നും വെടിയുണ്ട ലാദന്റെ നെറ്റിയില്‍ തറഞ്ഞുകയറിയെന്നും ഒനീല്‍ കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണ്‍ പോസ്റിനോടു വെളിപ്പെടുത്തിയിരുന്നു. നേവിയില്‍നിന്നു പിരിഞ്ഞ ഒനീല്‍ പിന്നീട് ഫോക്സ് ന്യൂസില്‍ ചേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.