മതനിന്ദക്കേസ്: മുന്‍ പാക് പഞ്ചാബ് ഗവര്‍ണറുടെ ഘാതകനു വധശിക്ഷ
Thursday, October 8, 2015 12:17 AM IST
ഇസ്ലാമാബാദ്: മുന്‍ പാക് പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ വെടിവച്ചുകൊന്ന കേസില്‍ അദ്ദേഹത്തിന്റെ അം ഗരക്ഷകനായ മുംതാസ് ക്വാദ്രിക്കു വിചാരണക്കോടതി നല്‍കിയ വധശിക്ഷ പാക് സുപ്രീംകോടതി ശരിവച്ചു.

മതനിന്ദക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസ്യാ ബീബിയെ സന്ദര്‍ശിച്ച ശേഷം മതനിന്ദ നിയമത്തില്‍ പരിഷ്കാരം വരുത്തണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതാണു ക്വാദ്രിയെ ചൊടിപ്പിച്ചത്. ഇനി പ്രസിഡന്റിനു ദയാഹര്‍ജി സമര്‍പ്പിക്കുക എന്ന പോംവഴിയെ ക്വാദ്രിക്കു ശേഷിച്ചിട്ടുള്ളു.

പാക് സുപ്രീംകോടതി വിധിയെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.