അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു
അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു
Thursday, October 8, 2015 12:51 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി കാറപകടത്തില്‍ മരിച്ചു. ഐസ്ലിപ്പില്‍ താമസിക്കുന്ന അടൂര്‍ കടമ്പനാട് പാണന്റയ്യത്ത് പുത്തന്‍വീട്ടില്‍ ബെന്നി ജോണ്‍ - സാനിയ ദമ്പതികളുടെ മകനും സഫോക് കൌണ്ടി കമ്യൂണിറ്റി കോളജ് വിദ്യാര്‍ഥിയുമായ അനില്‍ ജോണ്‍ (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് ബ്രന്റ് വുഡിലാണ് സംഭവം. രാവിലെ കോളജി ലെ പാര്‍ക്കിംഗ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ അനിലിന്റെ ഹ്യുണ്ടയ് സോണറ്റ കാറില്‍ മറ്റൊരു വാഹനം ഇടിച്ചശേഷം കടന്നുകളഞ്ഞു. കാര്‍ നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ അനിലിനെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു മരിച്ചു. മികച്ച ബാസ്കറ്റ്ബോള്‍ താരമായിരുന്നു അനില്‍. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.