ന്യൂട്രീനോകള്‍ക്കു പിണ്ഡം ഉണ്െടന്നു കണ്െടത്തിയവര്‍ക്കു നൊബേല്‍
ന്യൂട്രീനോകള്‍ക്കു പിണ്ഡം ഉണ്െടന്നു കണ്െടത്തിയവര്‍ക്കു നൊബേല്‍
Wednesday, October 7, 2015 11:41 PM IST
സ്റോക്ഹോം: ന്യൂട്രീനോകള്‍ എന്ന ആണവകണങ്ങള്‍ക്കു പിണ്ഡം (മാസ്) ഉണ്െടന്നു കണ്െടത്തിയ ശാസ്ത്രജ്ഞര്‍ക്കു ഭൌതികശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്കാരം. ജപ്പാന്‍കാരനായ തകാകി കജിതയും കാനഡക്കാരനായ ആര്‍തര്‍ മക്ഡൊണാള്‍ഡും പുരസ്കാരം പങ്കുവച്ചു. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും അധികമുള്ള കണികകളാണു ന്യൂട്രീനോകള്‍. ഓരോ ദിവസവും നമ്മുടെ ദേഹത്തുകൂടി നമ്മളറിയാതെ ദിവസവും ശതകോടിക്കണക്കിനു ന്യൂട്രീനോകളാണു കടന്നുപോകുന്നത്.

പ്രപഞ്ചത്തിന്റെ പ്രാരംഭത്തിലെ മഹാവിസ്ഫോടനത്തില്‍ ധാരാളം ന്യൂട്രീനോകള്‍ ഉണ്ടായി. പിന്നീട് നക്ഷത്രങ്ങള്‍ സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമ്പോഴും വലിയ നക്ഷത്രങ്ങള്‍ ഉള്‍വലിഞ്ഞ് ഇല്ലാതാകുമ്പോഴും ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഒക്കെ ന്യൂട്രീനോകള്‍ ഉണ്ടാകുന്നു. റേഡിയോ ആക്റ്റീവ് വികരണത്തിലും ന്യൂട്രീനോകള്‍ ഉണ്ടാകും. ബ്രഹ്മാണ്ഡ രശ്മി (കോസ്മിക് റേ) കള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴും ഇവ ഉണ്ടാകും.

ഇവ പ്രപഞ്ചത്തില്‍ സര്‍വവ്യാപിയാണ്. കല്ലോ മരമോ മണ്ണോ പാറയോ ഒന്നും അതിന്റെ സഞ്ചാരത്തിനു തടസമല്ല. ഇങ്ങനെയൊരു കണം ഉണ്െടന്നു സ്ഥാപിച്ച് 1930-ല്‍ പ്രബന്ധം എഴുതിയ വോള്‍ഫ്ഗാംഗ് പൌളി എന്ന പ്രഗത്ഭ ഭൌതികശാസ്ത്രജ്ഞന്‍ പോലും ഇവ ഉണ്െടന്നു വിശ്വസിക്കാന്‍ മടിച്ചു. 1956-ലാണ് ഇതിന്റെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ചത്. ഭൂതകണം (പോള്‍ട്ടര്‍ ഗെയ്സ്റ്) എന്നാണു ശാസ്ത്രജ്ഞര്‍ ഇതിനെ വിളിച്ചിരുന്നത്.


ഈ കണങ്ങള്‍ക്കു പ്രയാണത്തിനിടെ പരിണാമം സംഭവിക്കുന്നതായി കണ്െടത്തി. ഇതേപ്പറ്റിയുള്ള പഠനത്തിലാണ് ഇവയ്ക്കു പിണ്ഡം ഉണ്ട് എന്നു മനസിലായത്. കജീത ജപ്പാനിലും മക്ഡൊണാള്‍ഡ് കാനഡയിലുമുള്ള ന്യൂട്രീനോ പരീക്ഷണ ശാലകളില്‍ ഏകദേശം ഒരേ കാലത്താണ് ഈ നിഗമനത്തിലെത്തിയത്. പ്രപഞ്ച പഠനത്തില്‍ പുതിയ വഴിത്താര തുറക്കുന്നതായി ഈ കണ്െടത്തലിനെ വിശേഷിപ്പിക്കുന്നു.

ന്യൂട്രീനോ ഗവേഷണത്തിനായി കേരള അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനടുത്തു പൊട്ടിപ്പുറം എന്ന സ്ഥലത്തു ഭൂമിക്കടിയില്‍ ഒരു ലബോറട്ടറി സ്ഥാപിക്കുന്നുണ്ട്. 1200 മീറ്റര്‍ പാറയുടെ അടിയിലാണു തുരങ്കം. ന്യൂട്രീനോകള്‍ക്കൊപ്പം വരുന്ന ബ്രഹ്മാണ്ഡ രശ്മികളെ തടഞ്ഞുനിര്‍ത്താനാണു പാറയ്ക്കുള്ളില്‍ പരീക്ഷണശാല ഉണ്ടാക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി സഹകരിച്ചു തുടങ്ങുന്ന ന്യൂട്രീനോ ഒബ്സര്‍വേറ്ററിയില്‍ ഭൂമിയുടെ മറുവശത്തുനിന്ന് അയയ്ക്കുന്ന ന്യൂട്രീനോ രശ്മികള്‍ സ്വീകരിച്ചു വിശകലനം ചെയ്യാന്‍ 29000-ലേറെ ഡിറ്റക്ടറുകള്‍ ഉണ്ടാകും. കാന്തികപ്രഭാവമുള്ള 50,000 ടണ്‍ ഇരുമ്പു പലകകള്‍ അട്ടിയിട്ടാണു ഡിറ്റക്ടറുകള്‍ തയാറാക്കിയത്.

പ്രപഞ്ചഘടനയും പരിണാമവും സംബന്ധിച്ച പല ധാരണകളും തിരുത്താവുന്ന ഗവേഷണഫലം ഈ ഒബ്സര്‍വേറ്ററിയില്‍ ഉണ്ടാകുമെന്നു പലര്‍ക്കും പ്രതീക്ഷയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.