പട്ടിക്കുട്ടിക്കു വേണ്ടി 11 വയസുകാരന്‍ എട്ടു വയസുകാരിയെ വെടിവച്ചു കൊന്നു
Wednesday, October 7, 2015 11:16 PM IST
വാഷിംഗ്ടണ്‍:അമേരിക്കയിലെ ടെന്നിസിയില്‍ എട്ടുവയസുകാരിയെ വെടിവച്ചുകൊന്ന കേസില്‍ 11കാരന് എതിരേ പോലീസ് കേസെടുത്തു. മൂന്നാം ക്ളാസില്‍ പഠിക്കുന്ന മെയ്ക്കലാ ഡയറിനെയാണ് അതേ സ്കൂളിലെ അഞ്ചാംക്ളാസുകാരന്‍ ശനിയാഴ്ച വെടിവച്ചുകൊന്നത്.

ഇരുവരും അയല്‍ക്കാരുമാണ്.മെയ്ക്കലായുടെ വീട്ടില്‍ പുതുതായി വാങ്ങിയ രണ്ടു പട്ടിക്കുട്ടികളെ കാണിച്ചുതരണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. ബാലിക ഇതു നിരസിച്ചതിനെത്തുടര്‍ന്ന് പിതാവിന്റെ വക തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ബാലിക ഉടന്‍ മരിച്ചു. തോക്കു നിയന്ത്രണത്തിനുനിയമം പാസാക്കണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തിപ്രാപിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.