അഴിമതിക്കേസില്‍ മുന്‍ യുഎന്‍ ജനറല്‍ അസംബ്ളി പ്രസിഡന്റ് അറസ്റില്‍
Wednesday, October 7, 2015 11:16 PM IST
ന്യൂയോര്‍ക്ക്:കൈക്കൂലിക്കേസില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ളിയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ആഷിനെയും മറ്റു നാലു പ്രമുഖരെയും യുഎസ് പോലീസ് അറസ്റു ചെയ്തു.

മക്കാവുവില്‍ കോണ്‍ഫ്റന്‍സ് ഹാള്‍ പണിയുന്നതുമായി ബന്ധപ്പെട്ട് ഒരു റിയല്‍ എസ്റേറ്റ് ഡവലപ്പറില്‍നിന്നു 500,000 ഡോളര്‍ കൈക്കൂലി വാങ്ങിയെന്നാണു കേസ്.

യുഎന്നിലെ ആന്റിഗയുടെ സ്ഥാനപതിയായിരുന്ന ആഷ് 2013ലാണ് യുഎന്‍ പൊതുസഭയുടെ പ്രസിഡന്റായി സേവനംഅനുഷ്ഠിച്ചത്. യുഎന്നിലും ആന്റിഗയിലും ഒരു ചൈനീസ് ബിസിനസുകാരന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അയാളില്‍നിന്നും 800,000ഡോളര്‍ കൈപ്പറ്റിയെന്ന മറ്റൊരു കേസും ആഷിന്റെ പേരിലു ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.