മധേശികളുമായി ഇന്നു ചര്‍ച്ച
Tuesday, October 6, 2015 10:46 PM IST
കാഠ്മണ്ഡു: പുതിയ ഭരണഘടന യ്ക്ക് എതിരേ പ്രക്ഷോഭം നടത്തു ന്ന ഇന്ത്യന്‍ വംശജരായ മധേശികളുമായി ഇന്നു ചര്‍ച്ച നടത്തുമെ ന്നു നേപ്പാള്‍ ഭരണകൂടം അറിയിച്ചു. തെരായി മധേശ് ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് മഹന്ത താക്കൂറുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്നും ഇന്നത്തെ ചര്‍ച്ചയില്‍ പ ങ്കെടുക്കാന്‍ അദ്ദേഹം സമ്മതിച്ചെ ന്നും വനംമന്ത്രി മഹേഷ് ആചാര്യ വ്യക്തമാക്കി.

പ്രവിശ്യാ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുക, കൂടുതല്‍ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പാക്കുക തുടങ്ങിയവയാണ് മധേശികളുടെ ആവശ്യം. പ്രക്ഷോഭത്തില്‍ ഇതിനകം 40 പേര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.