പലസ്തീന്‍ബാലനെ ഇസ്രേലിസേന കൊലപ്പെടുത്തി
Tuesday, October 6, 2015 10:46 PM IST
രമല്ല: വെസ്റ്ബാങ്കിലെ ബത്ലഹേമിനു സമീപമുള്ള അയ്ഡാ അഭയാര്‍ഥി ക്യാമ്പിലെ 13 വയസുള്ള ബാലന്‍ ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ചു. അബ്ദല്‍ റഹ്മാന്‍ അബ്ദുള്ള എന്ന കുട്ടിയാണു നെഞ്ചില്‍ വെടിയേറ്റു മരിച്ചത്. ഞായറാഴ്ച ഒരു 18കാരനും ഇസ്രേലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

രണ്ട് ഇസ്രേലി കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അല്‍ അക്സാ മോസ്ക് വളപ്പിലും കിഴക്കന്‍ ജറൂസലേമിലും പലസ്തീന്‍കാര്‍ പ്രവേശിക്കുന്നതിന് ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പലസ്തീന്‍ ജനതയ്ക്ക് അന്തര്‍ദേശീയ സംരക്ഷണം ഉറപ്പാക്കണമെന്നു നേരത്തെ യുഎന്‍ സെക്രട്ടറി ജനറലിനോടു പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസ് ആവശ്യപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.