വിദേശികളുടെ കൊലപാതകം: പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയെന്നു ഹസീന
വിദേശികളുടെ കൊലപാതകം: പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയെന്നു ഹസീന
Monday, October 5, 2015 11:45 PM IST
ധാക്ക: ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു വിദേശികള്‍ ബംഗ്ളാദേശില്‍ കൊല്ലപ്പെട്ടത്തിനു പിന്നില്‍ ഐഎസ് ആണെന്ന ആരോപണം പ്രധാനമന്ത്രി ഷെയ്ക് ഹസീന നിഷേധിച്ചു.

ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൌരന്മാരാണു കൊല്ലപ്പെട്ടത്. എന്നാല്‍, ഇവരുടെ കൊലപാതകത്തിനു പിന്നില്‍ ഐഎസ് അല്ല, മറിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷമായ ബിഎന്‍പി- ജമാഅത്ത് സഖ്യമാണു കൊല നടത്തിയതെന്ന് ഹസീന ആരോപിച്ചു.


രാജ്യത്ത് ഇസ്ലാമിക് സ്റേറ്റ് പ്രവര്‍ത്തകരുണ്െടന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്െടന്നും ഹസീന അറിയിച്ചു.

ആസൂത്രിതമായി നടത്തുന്ന ഇത്തരം കൊലപാതകങ്ങളിലൂടെ, രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മറച്ചുവയ്ക്കാമെന്നതു പ്രതിപക്ഷത്തിന്റെ മിഥ്യാധാരണയാണെന്നും ഹസീന പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.