ബാഗ്ദാദില്‍ ഐഎസ് ചാവേര്‍ ആക്രമണം; 24 മരണം
Monday, October 5, 2015 11:44 PM IST
ബാഗ്ദാദ്: ഐഎസ് (ഇസ്ലാമിക് സ്റേറ്റ്) ചാവേര്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ 24 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്കു പരിക്കേറ്റു. അദാന്‍ സ്ക്വയറിന്റെ ചെക്ക്പോയിന്റ് കടക്കാന്‍ ശ്രമിച്ച ചാവേറുകളാണു സ്ഫോടനം നടത്തിയത്. വൈകുന്നേരം 5.30നായിരുന്നു സ്ഫോടനം.

അദാന്‍ സ്ക്വയര്‍ സന്ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്തിയ സമയത്താണ് ആക്രമണം എന്നതിനാല്‍, മരണസംഖ്യ കൂടാന്‍ സാധ്യതയുണ്െടന്നു ബാഗ്ദാദ് ഓപ്പറേഷന്‍സ് കമാന്‍ഡ് വക്താവ് സാദ് മാന്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ബാഗ്ദാദ് പ്രോവിന്‍സിലെ ഐഎസ് ഗ്രൂപ്പ് ഏറ്റെടുത്തതായി അമേരിക്കന്‍ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ചാവേറുകളായ അബു ഹുദായ്ഫ, അബു ഐഷ എന്നിവരാണ് സ്ഫോടനം നടത്തിയതെന്ന് ഇസ്ലാമിക് സ്റേറ്റുമായി ബന്ധപ്പെട്ട സൈറ്റുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രദേശങ്ങളിലെ നിയന്ത്രണം ഐഎസിന്റെ പക്കലാണ്.


അദാന്‍ സ്ക്വയറില്‍ കഴിഞ്ഞ ഫെബ്രുവരിയിലും ചാവേര്‍ ആക്രമണം നടന്നിരുന്നു. അന്ന് ഇരുപതു പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദി ആക്രമണത്തിലും അക്രമങ്ങളിലും സായുധ പോരാട്ടങ്ങളിലുമായി കഴിഞ്ഞ മാസം 717 പേര്‍ മരിച്ചെന്നാണു കണക്ക്, 1300ഓളം പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. 257 പേര്‍ മരിച്ചെന്നു ബാഗ്ദാദ് ഭരണകൂടം ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.