ഗ്വാട്ടിമാലയില്‍ മലയിടിഞ്ഞ് 69 മരണം
ഗ്വാട്ടിമാലയില്‍ മലയിടിഞ്ഞ് 69 മരണം
Monday, October 5, 2015 11:44 PM IST
സാന്റ കാതറീന പെന്വല (ഗ്വാട്ടിമാല): ഗ്വാട്ടിമാലയിലെ സാന്റ കാതറീന പെന്വല നഗരത്തില്‍ ഉണ്ടായ മലയിടിച്ചിലില്‍ കുട്ടികള്‍ അടക്കം 69 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്കു പിരിക്കേറ്റു. മുന്നൂറിലധികം ആളുകളെ കാണാതായി.

ശക്തമായ മഴയെത്തുടര്‍ന്നാണ് മലയിടിഞ്ഞത്. താഴ്വാരത്തുണ്ടായിരുന്ന 125ലധികം വീടുകള്‍ തകര്‍ന്നു. ഗ്വാട്ടിമാലയുടെ തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിക്ക് 15 കിലോമീറ്റര്‍ കിഴക്കുള്ള മുനിസിപ്പാലിറ്റിയാണ് സാന്റ കാതറീന പെന്വല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.