കോംഗോ നേതാവ് ബോസ്കോ യുദ്ധക്കുറ്റങ്ങള്‍ നിഷേധിച്ചു
Thursday, September 3, 2015 12:06 AM IST
ഹാഗ്: തന്റെ മേല്‍ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങള്‍ കോംഗോ സൈനികനേതാവ് ബോസ്കോ തഗന്‍ഡ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിഷേധിച്ചു. വടക്കുകിഴക്കന്‍ കോംഗോയുടെ ഇറ്റുരി പ്രവിശ്യയിലെ കുട്ടിസൈനികരെ ഉള്‍പ്പെടെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്തുവെന്നതാണു തഗന്‍ഡയ്ക്കെതിരെയുള്ള കുറ്റം. 18 യുദ്ധക്കുറ്റങ്ങളാണു ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്.ബോസ്കോയുടെ കീഴിലുള്ള യൂണിയന്‍ ഓഫ് കോംഗോളീസ് പേട്രിയട്ട്സ് സൈന്യമാണു കുറ്റം ചെയ്തതെന്നാണു ആരോപണം. ഇതേ കേസിലെ ഗൂഢാലോചന ക്കുറ്റത്തിനു തോമസ് ലുബാംഗാ എന്നയാളെ 2012ല്‍ കോടതി 14 വര്‍ഷത്തേക്കു ശിക്ഷിച്ചിരുന്നു. ഹേമ വംശത്തിന്റെ അധികാരപരിധി വ്യാപിപ്പിക്കാനും മേഖലയിലെ എണ്ണ, രത്നം, സ്വര്‍ണം എന്നിവ കവര്‍ന്നെടുക്കാനും ശ്രമിച്ചുവെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.