പല്‍മീറയിലെ ഒരു ക്ഷേത്രംകൂടി ഐഎസ് തകര്‍ത്തു
Wednesday, September 2, 2015 10:26 PM IST
ഡമാസ്കസ്: സിറിയന്‍ മരുപ്പച്ച നഗരമായ പല്‍മീറയിലെ ബാല്‍ ക്ഷേത്രം ഐഎസ് ഭീകരര്‍ തകര്‍ത്തതായി യുഎന്‍ പറഞ്ഞു. ഉപഗ്രഹ ഫോട്ടോകളില്‍ ഇതിനു തെളിവുണ്ട്. 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനു സമീപം സ്ഫോടനമുണ്ടായെന്നും എന്നാല്‍ ക്ഷേത്രം പൂര്‍ണമായി തകര്‍ന്നോ എന്നു പറയാനാവുന്നില്ലെന്നും സിറിയന്‍ പുരാവസ്തു വകുപ്പു മേധാവി മാമുന്‍ അബ്ദുള്‍ കരീം പറഞ്ഞു.

പല്‍മീറയിലെ ബാല്‍ ഷമീന്‍ ക്ഷേത്രം നേരത്തെ ഐഎസ് തകര്‍ത്തിരുന്നു. ഇതിന്റെ ഫോട്ടോ കഴിഞ്ഞയാഴ്ച വെബ്സൈറ്റുകളില്‍ പോസ്റു ചെയ്യുകയും ചെയ്തിരുന്നു. മേയ് മാസത്തിലാണ് യുഎന്‍ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല്‍മീറ ഐഎസിന്റെ പിടിയില്‍ അമര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.