പാക് ആണവ കേന്ദ്രം തകര്‍ക്കാന്‍ ഇന്ദിര പദ്ധതിയിട്ടിരുന്നു: യുഎസ്
Tuesday, September 1, 2015 11:56 PM IST
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ ആണവകേന്ദ്രങ്ങള്‍ സൈനികാക്രമണത്തില്‍ തകര്‍ക്കാന്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷമാണ് ഇന്ദിരാഗാന്ധി ഇപ്രകാരം ഒരു പദ്ധതിയെക്കുറിച്ചു ചിന്തിച്ചത്. എഫ് 16 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനു കൈമാറാനുള്ള യുഎസ് നീക്കവും ഇന്ത്യയെ ഇത്തരമൊരു നിലപാടിനെക്കുറിച്ചു ആലോചിക്കാന്‍ പ്രേരിപ്പിച്ചു.


പാക്കിസ്ഥാന്റെ ആണവപദ്ധതികളോട് ഇന്ത്യയുടെ പ്രതികരണം എന്നു പേരിട്ടിരിക്കുന്നതും 1981 സെപ്റ്റംബര്‍ 11ന് സിഐഎ തയാറാക്കിയതുമായ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ എഡിറ്റു ചെയ്ത പകര്‍പ്പ് ജൂണില്‍ സിഐഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.