പാക്കിസ്ഥാനില്‍ എന്‍ജിനിയര്‍മാര്‍ വെടിയേറ്റു മരിച്ചു
Monday, August 31, 2015 11:50 PM IST
പെഷവാര്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജെവാനി വിമാനത്താവളത്തില്‍ അജ്ഞാതരായ തോക്കുധാരികള്‍ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ രണ്ട് എന്‍ജിനിയര്‍മാര്‍ വെടിയേറ്റു മരിച്ചു. അക്രമികള്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മോട്ടോര്‍സൈക്കിളുകളിലെത്തിയ പന്ത്രണ്േടാളം തോക്കുധാരികളാണ് ആക്രമണം നടത്തിയത്.


പുലര്‍ച്ചെ 3.30ഓടെ കണ്‍ട്രോള്‍ റൂമിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു സുരക്ഷ സൈനികര്‍ പറഞ്ഞു. അക്രമികള്‍ തട്ടിക്കൊണ്ടുപോയ വിമാനത്താവള മാനേജരെ തൊട്ടടുത്തുള്ള കുന്നിന്‍മുകളില്‍ മരിച്ചനിലയില്‍ കണ്െടത്തുകയായിരുന്നു. ജെവാനി വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്നില്ല. കഴിഞ്ഞ വര്‍ഷം കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.