സൂയസിലൂടെ ജെല്ലിഫിഷുകള്‍ കടന്നുകയറുന്നു
സൂയസിലൂടെ ജെല്ലിഫിഷുകള്‍ കടന്നുകയറുന്നു
Monday, August 31, 2015 11:49 PM IST
ഹയ്ഫ(ഇസ്രയേല്‍): റോപിലെമ നൊമാടിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ജെല്ലിഫിഷുകളെ ഇസ്രയേലിന്റെ തീരങ്ങളില്‍ വ്യാപകമാകുന്നതായി കണ്െടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളാണ് ജെല്ലിഫിഷുകള്‍. ഇന്ത്യന്‍ മഹാസമുദ്രമാണു ഇത്തരം മത്സ്യങ്ങളുടെ സ്വദേശം. സൂയസ് കനാല്‍ വഴിയാണു ഇവ വ്യാപകമായി കടന്നുവരുന്നതെന്നു മറൈന്‍ ബയോളജിസ്റ്റ് ബെല്ല ഗലീല്‍ പറയുന്നു. ഇവയുടെ കടന്നുവരവോടെ മേഖലയില്‍ പ്രാദേശികമായി കണ്ടുവരുന്ന പല ജീവജാലങ്ങളും വംശനാശത്തിലേക്കു നീങ്ങുമെന്നാണു വിലയിരുത്തല്‍. ഈ പ്രദേശത്തെ പരിസ്ഥിതി ആവാസവ്യവസ്ഥയെ ഇവയുടെ സാന്നിധ്യം മാറ്റിമറിക്കും. അടുത്തകാലത്തു സൂയസ് കനാല്‍ വികസിപ്പിച്ചതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടാനിടയുള്ളതായി വിദഗ്ധര്‍ പ്രവചിക്കുന്നു. കുടിയേറ്റക്കാരായ ഇത്തരം മത്സ്യങ്ങള്‍ ഭക്ഷ്യശൃംഖല തകിടംമറിക്കുകയും വെള്ളത്തിനടിയിലെ അന്തരീക്ഷത്തെ മാറ്റിമറിക്കുകയും ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.