സമാധാനശ്രമം ഇന്ത്യ അട്ടിമറിക്കുന്നതായി പാക്കിസ്ഥാന്‍
Sunday, August 30, 2015 11:24 PM IST
ഇസ്ലാമാബാദ്: കാഷ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പ്രദേശത്തു സമാധാനം നിലനിര്‍ത്തുന്ന കാര്യത്തിലുമുള്ള ചര്‍ച്ച ഇന്ത്യ അട്ടിമറിക്കുന്നതായി പാക്കിസ്ഥാന്‍ ആരോപിച്ചു. മേഖലകളില്‍ സമാധാനവും അയല്‍ രാജ്യങ്ങളുമായി സൌഹൃദബന്ധവുമാണു പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി വ്യക്തമായ കാഴ്ചപ്പാടും രാജ്യത്തിനുണ്ട്.

എന്നാല്‍, ഇതേ നിലപാട് എതിര്‍കക്ഷിയും സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ പറഞ്ഞു. കാഷ്മീര്‍ നേതാക്കളുമായുള്ള ചര്‍ച്ച എതിര്‍ത്ത ഇന്ത്യന്‍ നടപടി നീതീകരിക്കാന്‍ പറ്റാത്തതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയില്‍നിന്നു പാക്കിസ്ഥാന്‍ പിന്‍മാറിയതോടെ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.