സിറിയന്‍ അഭയാര്‍ഥിക്കു സഹായപ്രവാഹം
സിറിയന്‍ അഭയാര്‍ഥിക്കു സഹായപ്രവാഹം
Sunday, August 30, 2015 11:19 PM IST
ബെയ്റൂട്ട്: മകളെയും ചുമലിലേറ്റി പേന വ്യാപാരം നടത്തുന്ന ചിത്രം ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് സിറിയന്‍ അഭയാര്‍ഥിക്കു സഹായപ്രവാഹം. ഡമാസ്കസ് പ്രാന്തത്തിലെ യാര്‍മൌക്ക് ദുരിതാശ്വാസക്യാമ്പില്‍ നിന്നു ലബന നില്‍ എത്തിയ അബ്ദുള്‍ ഹാലിം നാലു വയസുള്ള മകള്‍ റീമിനെയും തോളിലേറ്റി ബെയ്റൂട്ട് തെരുവില്‍ പേന വില്‍ക്കുന്ന ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഹിറ്റായത്. നോര്‍വേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിസ്റ് ഗിസുര്‍ സിമോനാര്‍സന്‍, പ്രസ്തുത അഭയാര്‍ഥിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ് ചെയ്തതിനു പിന്നാലെയാണ് സഹായം ഒഴുകിയെത്തിയത്. ഇതുവരെഒരു ലക്ഷം ഡോളര്‍ കിട്ടി.


പ്രാദേശിക സംഘടനകളുമായി ബന്ധപ്പെട്ട് ഗിസുര്‍ സിമോനാര്‍സന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അബ്ദുള്‍ ഹാലിമിനെ കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.