നാലാമൂഴത്തിനു മത്സരിക്കാന്‍ മെര്‍ക്കലിനു പദ്ധതി
Monday, August 3, 2015 11:50 PM IST
ബര്‍ലിന്‍: നാലാംവട്ടവും ജര്‍മന്‍ ചാന്‍സലറാവാന്‍ ആംഗല മെര്‍ക്കലിനു പദ്ധതി. 2017ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മെര്‍ക്കല്‍ തയാറെടുക്കുകയാണെന്നു ജര്‍മനിയിലെ ഡെര്‍സ്പീഗല്‍ ന്യൂസാണു റിപ്പോര്‍ട്ടു ചെയ്തത്.

റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടി(സിഡിയു) വിസമ്മതിച്ചു. 2005മുതല്‍ ജര്‍മനിയില്‍ ആംഗല മെര്‍ക്കലാണു ഭരണം നടത്തുന്നത്.


ഗ്രീസിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മെര്‍ക്കല്‍ കാണിച്ച മികവ് അവരുടെ ജനപ്രീതി ഉയര്‍ത്തി. അടുത്തയാഴ്ച തെരഞ്ഞെടുപ്പു നടന്നാല്‍ മെര്‍ക്കലിന്റെ യാഥാസ്ഥിതിക കക്ഷിക്കായിരിക്കും ഭൂരിപക്ഷമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.