അല്‍ജസീറ കേസിന്റെ വിധി നീട്ടിവച്ചു
Monday, August 3, 2015 11:43 PM IST
കയ്റോ: അല്‍ജസീറ ടിവി ചാനല്‍ ജേര്‍ണലിസ്റുകള്‍ക്ക് എതിരേയുള്ള കേസിന്റെ വിധി പ്രഖ്യാപിക്കുന്നത് 29ലേക്കു നീട്ടിവച്ചുകൊണ്ട് ഈജിപ്ഷ്യന്‍ കോടതി ഉത്തരവു പുറപ്പെടുവിച്ചു. ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്നാണ് മുഹമ്മദ് ഫാമി, ബാഹര്‍ മുഹമ്മദ്, പീറ്റര്‍ ഗ്രസ്തേ എന്നിവരുടെ പേരിലുള്ള കുറ്റം.

ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ കാനഡ സ്വദേശി ഫാമി, ഈജിപ്ഷ്യന്‍ സ്വദേശി ബാഹര്‍ മുഹമ്മദ് എന്നിവരെ ഫെബ്രുവരിയില്‍ ജാമ്യത്തില്‍ വിട്ടു. ഓസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രസ്തെയെ നാടുകടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.