163 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു
Monday, August 3, 2015 11:43 PM IST
കറാച്ചി: പാക്കിസ്ഥാന്‍ ജയിലില്‍ തടവിലായിരുന്ന 163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. റഷ്യയില്‍ വച്ചു നടന്ന യൂഫാ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

11 വയസുകാരനായ ബാലന്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. ഇവരെ ഇന്നു രാവിലെ വാഗാ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയുടെ അധികൃതര്‍ക്കു കൈമാറുകയായിരുന്നു. 15 ദിവസത്തിനുള്ളില്‍ കസ്റഡില്‍ ഇരിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെയും അവരുടെ ബോട്ടുകളും മോചിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇന്ത്യക്കാരായ 355 തൊഴിലാളികളാണു പാക് ജയിലില്‍ മോചനം കാത്തുകിടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.