എബോള വാക്സിന്‍ വിജയകരം
എബോള വാക്സിന്‍ വിജയകരം
Sunday, August 2, 2015 11:37 PM IST
ലണ്ടന്‍: ആഫ്രിക്കയില്‍ മരണപരമ്പര തീര്‍ത്ത എബോള രോഗത്തിനു വാക്സിന്‍ കണ്ടുപിടിച്ചു. കാനഡയിലെ പബ്ളിക് ഹെല്‍ത്ത് ഏജന്‍സിയാണ് പുതിയ വാക്സിന്‍ രൂപപ്പെടുത്തിയത്.

ഗിനിയയില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്ന് 100 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 7,000ത്തിലധികം ആളുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് മരുന്ന് പ്രയോജനപ്രദമാണെന്നു തെളിഞ്ഞത്.

എബോളയെ പ്രതിരോധിക്കുന്നതില്‍ ശക്തമായ കാല്‍വയ്പാണ് പ്രതിരോധവാക്സിന്റെ വിജയമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. ഗിനിയന്‍ സര്‍ക്കാരിനാണ് വിജയത്തിന്റെ ക്രെഡിറ്റെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം വരെ 27,784 പേര്‍ക്ക് എബോള ബാധിക്കുകയും 11,294 പേര്‍ മരിക്കുകയും ചെയ്തതായാണു കണക്ക്. രോഗബാധിതരില്‍ 90 ശതമാനവും പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.