നിക്ഷേപ വിദഗ്ധന്‍ ജെറോം കോള്‍ബര്‍ഗ് നിര്യാതനായി
നിക്ഷേപ വിദഗ്ധന്‍ ജെറോം കോള്‍ബര്‍ഗ് നിര്യാതനായി
Sunday, August 2, 2015 11:36 PM IST
ന്യൂയോര്‍ക്ക്: വലിയ കമ്പനികളെ പിടിച്ചടക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച ജെറോം കോള്‍ബര്‍ഗ് ജൂണിയര്‍ (90) നിര്യാതനായി.

ബെയര്‍ സ്റേണ്‍സ് എന്ന നിക്ഷേപ ബാങ്കില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് മറ്റു രണ്ടുപേരോടു ചേര്‍ന്ന് കോള്‍ബര്‍ഗ് ക്രാവിസ് റോബര്‍ട്സ് ആന്‍ഡ് കമ്പനി (കെകെആര്‍) തുടങ്ങി.

പ്രൈവറ്റ് ഇക്വിറ്റി രംഗത്തെ അതികായരാണ് കെകെആര്‍. 1980-കളില്‍ ആര്‍ജെആര്‍ നബിസ്കോ എന്ന വമ്പന്‍ കമ്പനിയെ ബലമായി കൈയടക്കിയതു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


പിന്നീടു കോള്‍ബര്‍ഗ് കെകെആര്‍ വിട്ട് മകനെ പങ്കാളിയാക്കി കോള്‍ബര്‍ഗ് ആന്‍ഡ് കമ്പനി തുടങ്ങി. നിക്ഷേപകര്‍ 500 കോടി ഡോളര്‍ ഈ കമ്പനിയില്‍ നിക്ഷേപിച്ചു. കമ്പനി ആയിരം കോടി ഡോളറിന്റെ ഇടപാടുകള്‍ നടത്തി നിക്ഷേപകരുടെ പണം വര്‍ധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.