ലാദന്റെ സഹോദരിയും രണ്ടാനമ്മയും വിമാനാപകടത്തില്‍ മരിച്ചു
ലാദന്റെ സഹോദരിയും രണ്ടാനമ്മയും വിമാനാപകടത്തില്‍ മരിച്ചു
Sunday, August 2, 2015 11:35 PM IST
ലണ്ടന്‍: അല്‍ഖ്വയ്ദ നേതാവായിരുന്ന ഉസാമ ബില്‍ ലാദന്റെ കുടുംബാംഗങ്ങള്‍ ബ്രിട്ടനിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹാംപ്ഷയര്‍ പ്രവിശ്യയിലെ ബ്ളാക്ബുഷെ വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. ലാദന്റെ രണ്ടാനമ്മ രജാ ഹാഷിമും സഹോദരി സനയുമടക്കം നാലുപേരാണ് മരണമടഞ്ഞത്.

കാര്‍ ലേലം നടക്കുന്ന സ്ഥലത്താണ് ഇറ്റലിയില്‍നിന്നു വരുകയായിരുന്ന ഫിനോം 300 ജെറ്റ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി കാറുകള്‍ക്കു തീപിടിച്ചു. 20ലേറെ കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടകാരണം വ്യക്തമല്ല. സൌദി പൌരന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം.

ലാദന്റെ കുടുംബാംഗങ്ങള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത് ഇതു മൂന്നാംതവണയാണ്. 1967ല്‍ അദേഹത്തിന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന്‍ സൌദി അറേബ്യയിലുണ്ടായ വിമാനപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.