ബഹറിനില്‍ ഭീകരാക്രമണം: രണ്ടു പോലീസുകാര്‍ മരിച്ചു
Wednesday, July 29, 2015 11:39 PM IST
മനാമ: ബഹറിനിലെ സിത്രയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പോലീസുകാര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡയയിലൂടെ വ്യക്തമാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഷിയാ ഭൂരിപക്ഷ പ്രദേശമായ സിത്രയില്‍ സുരക്ഷാസേന യും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഇറാനില്‍നിന്നുള്ള തീവ്രവാദസംഘടനകള്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ബഹറിനിലേക്കു കടത്താന്‍ നട ത്തിയ നീക്കം സേന പരാജ യപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.