മയക്കുമരുന്ന് : സിവെല്‍ പ്രഭു എംപി പദവി രാജിവച്ചു
മയക്കുമരുന്ന് : സിവെല്‍ പ്രഭു എംപി പദവി രാജിവച്ചു
Wednesday, July 29, 2015 11:39 PM IST
ലണ്ടന്‍: അഭിസാരികകളുമൊത്ത് മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിനു വിധേയനായ പ്രഭുസഭാംഗം സിവെല്‍ പ്രഭു എംപി പദവിയും രാജിവച്ചു. പ്രഭുസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നേരത്തെ തന്നെ അദ്ദേഹം ഒഴിഞ്ഞു. സിവെല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ചിത്രം ബ്രിട്ടനിലെ സണ്‍ പത്രം പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന് എംപി സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.


സിവെലിനെതിരേ സ്കോട്ലന്‍ഡ് യാര്‍ഡ് അന്വേഷണമാരംഭിച്ചു. സഭയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കിയതില്‍ മാപ്പുചോദിക്കുന്നതായി സിവെല്‍ പ്രഭു പറഞ്ഞു. രാജിവച്ച സിവെലിന്റെ നടപടി പ്രധാനമന്ത്രി കാമറോണ്‍ സ്വാഗതം ചെയ്തു. 1996ല്‍ ടോണി ബ്ളെയറാണ് സിവെലിനു പ്രഭുപദവി നല്‍കിയത്. എംപിയല്ലാതായെങ്കിലും പ്രഭുപദവിയില്‍ തുടരുമെന്ന് സിവെല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.