നേപ്പാള്‍ മതേതരത്വം ഉപേക്ഷിച്ചേക്കും
Tuesday, July 28, 2015 12:50 AM IST
കാഠ്മണ്ഡു: എട്ടുവര്‍ഷം മുമ്പ് മതേതര രാഷ്ട്രമായി മാറിയ നേപ്പാള്‍ മതേതരത്വം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. പുതിയ ഭരണഘടനയില്‍നിന്ന് ഈ പദം ഒഴിവാക്കാനാണു നീക്കം.ഭരണഘടനയുടെ കരടിനെക്കുറിച്ചു നടന്ന പൊതുസംവാദത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു, അല്ലെങ്കില്‍ മതസ്വാതന്ത്യ്രം എന്ന വാക്ക് ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചു.

ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാള്‍ 2007ലാണു മതേതര രാഷ്ട്രമായത്. യുണിഫൈഡ് സിപിഎന്‍-മാവോയിസ്റാണ് ഇതിനു മുന്‍കൈയെടുത്തത്. ജനങ്ങളില്‍ ഭൂരിഭാഗവും മറിച്ചു ചിന്തിക്കുന്ന സാഹചര്യത്തില്‍ നിലപാടു മാറ്റുകയാണെന്നും മതേതരത്തിനു പകരം ഉചിതമായ മറ്റൊരു വാക്ക് ഭരണഘടനയില്‍ ഉപയോഗിക്കാന്‍ പാര്‍ട്ടി തയാറാണെന്നും പാര്‍ട്ടി നേതാവ് പ്രചണ്ഡ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.