സഭയുടെ ഭാഷാശൈലി നവീകരിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
സഭയുടെ ഭാഷാശൈലി നവീകരിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
Sunday, May 31, 2015 11:09 PM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: സാധാരണ മനുഷ്യര്‍ക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ സഭയുടെ ഭാഷാശൈലി നവീകരിക്കപ്പെടണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇന്നലെ റോമില്‍ സമാപിച്ച നവസുവിശേഷനത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെയും വിശ്വാസപരിശീലനത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ കൌണ്‍സിലിന്റെ യും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. കരുണയുടെ അസാധാരണ ജൂബിലിവര്‍ഷത്തിനുള്ള ഒരുക്കമായി റോമില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംബന്ധിച്ചു.


സഭയുടെ ദൌത്യം എപ്പോഴും ഒന്നുതന്നെയാണെങ്കിലും അജപാലന വിജ്ഞാനം ഉപയോഗിച്ചു സുവിശേഷ പ്രഘോഷണശൈലി നവീകരിക്കപ്പെടണം. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണു ലോകം കടന്നുപോകുന്നത്. ആ വെല്ലുവിളികള്‍ക്കുള്ള സഭയുടെ മറുപടി എപ്പോഴും സുവിശേഷവെളിച്ചത്തില്‍ നിന്നുള്ളതാണ്. സുവിശേഷവത്കരണത്തില്‍ സഭ പ്രഘോഷിക്കുന്നതു ദൈവകരുണയാണ്- മാര്‍പാപ്പ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.