റോഹിങ്ക്യകളുടെ കാര്യത്തില്‍ സ്യൂ കി ഇടപെടണമെന്നു ദലൈലാമ
റോഹിങ്ക്യകളുടെ കാര്യത്തില്‍ സ്യൂ കി ഇടപെടണമെന്നു ദലൈലാമ
Friday, May 29, 2015 11:32 PM IST
സിഡ്നി: മ്യാന്‍മറിലെ പീഡിതവിഭാഗമായ മുസ്ലിം റോഹിങ്ക്യകളെ സഹായിക്കാന്‍ നൊബേല്‍ സമ്മാന പുരസ്കാര ജേത്രി ഓംഗ് സാന്‍ സ്യൂ കിയോട് ദലൈലാമ ആവശ്യപ്പെട്ടു. ഭൂരിപക്ഷ ബുദ്ധമതക്കാരില്‍നിന്നു വിവേചനം നേരിടുന്ന മുസ്ലിം റോഹിങ്ക്യകള്‍ ദാരിദ്യ്രംമൂലം അഭയാര്‍ഥി ബോട്ടുകളില്‍ രാജ്യം വിടുകയാണ്. ഇതെല്ലാമായിട്ടും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സ്യൂ കി അഭയാര്‍ഥിപ്രശ്നത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. റോഹിങ്ക്യകള്‍ക്കുവേണ്ടി ഇടപെടണമെന്ന് നൊബേല്‍ പുരസ്കാര ജേത്രിയായ സ്യൂ കിയോട് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്െടന്ന് ഓസ്ട്രേലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യനായ ലാമ പറഞ്ഞു.


ലണ്ടനിലും ചെക് റിപ്പബ്ളിക്കിലും സ്യൂ കിയുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ലാമ വ്യക്തമാക്കി. പ്രശ്നം സങ്കീര്‍ണമാണെന്നും ചില പരിമിതികളുണ്െടന്നുമാണു സ്യു കി അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.