ലിബിയന്‍ പ്രധാനമന്ത്രിക്കു നേരേ വധശ്രമം
Thursday, May 28, 2015 10:57 PM IST
തോബ്രുക്: ലിബിയന്‍ പ്രധാനമന്ത്രി അബ്ദുള്ള അല്‍ തിന്നി വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടു. തോബ്രുക് നഗരത്തിലെ നേവല്‍ബേസിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചുപോവുമ്പോഴാണ് അല്‍തിന്നിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. പ്രധാനമന്ത്രി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ അംഗരക്ഷകനു പരിക്കേറ്റു.

ലിബിയയില്‍ ഗദ്ദാഫി കൊല്ലപ്പെട്ടശേഷം അരാജകത്വം നടമാടുകയാണ്. ട്രിപ്പോളിയിലും തോബ്രുക്കിലുമായി രണ്ടു സര്‍ക്കാരുകളുണ്ട്. തോബ്രുക്കിലെ അല്‍തിന്നി സര്‍ക്കാരിനാണ് അന്തര്‍ദേശീയ അംഗീകാരം. ട്രിപ്പോളിയില്‍ വിവിധ സായുധ ഗ്രൂപ്പുകളാണ് ഭരണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.