കൊളോണില്‍ 20,000 പേരെ ഒഴിപ്പിച്ചു
Thursday, May 28, 2015 10:57 PM IST
കൊളോണ്‍: രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടതിനെത്തുടര്‍ന്ന് ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍നിന്ന് ഇരുപതിനായിരംപേരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

സുരക്ഷയുടെ ഭാഗമായി നഗരത്തിലെ രണ്ടു സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും കാഴ്ചബംഗ്ളാവും അടച്ചു. റൈന്‍ നദിക്കു കുറുകെയുള്ള മ്യൂല്‍ഹീം പാലത്തിനു സമീപമാണ് പൊട്ടാതെ കിടന്ന ബോംബ് കണ്െടത്തിയത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് സഖ്യസേന കൊളോണ്‍ നഗര ത്തില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.