ഹൂസ്റണില്‍ പ്രളയം; കനത്ത നാശം
ഹൂസ്റണില്‍  പ്രളയം; കനത്ത നാശം
Wednesday, May 27, 2015 11:24 PM IST
ഹൂസ്റണ്‍: പ്രളയവും ചുഴലിക്കാറ്റും അമേരിക്കയിലെ ഓക്ലഹോമയിലും ടെക്സസിലും കനത്ത നാശം വിതച്ചു. ഹൂസ്റണ്‍ നഗരത്തിലെ മിക്ക തെരുവുകളും വെള്ളത്തിലായി. തിങ്കളാഴ്ച ഹൂസ്റണില്‍ 25 സെന്റിമീറ്റര്‍ മഴപെയ്തു. സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. റെയില്‍, ബസ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കി.

ടെക്സസില്‍ ബ്ളാങ്കോ നദിയിലെ പ്രളയത്തെത്തുടര്‍ന്ന് രണ്ടു കുടുംബങ്ങളിലെ 12 പേരെ കാണാതായി. ടെക്സസിലും ഓക്ലഹോമയിലുമായി അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി നേരത്തെ വാര്‍ത്തവന്നിരുന്നു. ടെക്സസിലെ 37 കൌണ്ടികളില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


അയല്‍രാജ്യമായ മെക്സിക്കോയില്‍ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.