മുന്‍ ഇസ്രേലി പ്രധാനമന്ത്രി ഓള്‍മെര്‍ട്ടിനു ജയില്‍ശിക്ഷ
Tuesday, May 26, 2015 11:32 PM IST
ജറൂസലം: അമേരിക്കന്‍ ബിസിനസുകാരനില്‍നിന്നു നിയമവിരുദ്ധമായി സംഭാവന സ്വീകരിച്ചതിനു മുന്‍ ഇസ്രേലി പ്രധാനമന്ത്രി യഹൂദ് ഓള്‍മെര്‍ട്ടിനെ കോടതി എട്ടുമാസം തടവിനു ശിക്ഷിച്ചു. 2003-2005 കാലഘട്ടത്തില്‍ ഓള്‍മെര്‍ട്ട് വ്യവസായമന്ത്രിയായിരുന്ന കാലത്തു സ്വീകരിച്ച സംഭാവനയാണ് അഴിമതിക്കേസിനിടയാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.


ജറൂസലം മേയറായിരുന്ന കാലത്ത് റിയല്‍ എസ്റേറ്റ് ഇടപാടില്‍ 160000 ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന മറ്റൊരു കേസില്‍ നേരത്തെ ഓള്‍മെര്‍ട്ടിനെ കോടതി ആറുവര്‍ഷം തടവിനുശിക്ഷിച്ചിരുന്നു. ഈ കേസില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി തീരുമാനം വരുന്നതുവരെ അദ്ദേഹത്തിനു ജയില്‍ശിക്ഷ അനുഭവിക്കേണ്ടതില്ല.2006ലാണ് ഓള്‍മെര്‍ട്ട് ഇസ്രേലി പ്രധാനമന്ത്രിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.