അഴിമതിക്കാരെ വിരട്ടാന്‍ ചൈനയില്‍ ജയില്‍ ടൂര്‍
Tuesday, May 26, 2015 11:32 PM IST
ഷാങ്ഹായ്: അഴിമതിക്കെതിരേ വ്യത്യസ്തമായ ബോധവ്തകരണവുമായി ചൈനീസ് ഗവണ്‍മെന്റ്. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും സര്‍ക്കാര്‍ ചെലവില്‍ ജയിലിലേക്ക് ഉല്ലാസയാത്ര കൊണ്ടുപോയാണ് കിഴക്കന്‍ ഹ്യൂബെ പ്രവിശ്യയിലെ സര്‍ക്കാര്‍ വ്യത്യസ്തത കാണിച്ചത്.

അഴിമതി കാണിക്കുന്നവര്‍ എത്തിച്ചേരുന്നയിടം ഉദ്യോഗസ്ഥരെ നേരില്‍ കാണിക്കുകയായിരുന്നു ലക്ഷ്യം. ഔദ്യോഗിക പത്രമായ ചൈന ഡെയ്ലിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 70 ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് അഴിമതിക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പാര്‍പ്പിച്ച ജയില്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയത്.


സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി വര്‍ധിക്കുന്നു എന്ന പഠനത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമാക്കിയതുവഴി രണ്ടു വര്‍ഷത്തിനുള്ളില്‍ നിരവധി ഉദ്യോഗസ്ഥരാണ് ചൈനയില്‍ ഇരുമ്പഴിക്കുള്ളിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.